വെളിച്ചെണ്ണയ്ക്ക് കൊവിഡിനെ തോൽപ്പിക്കാൻ സാധിക്കുമോ ?

ലോകത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡിനെതിരായ പ്രതിരോധം തീർക്കാനുള്ള മൃതസഞ്ജീവനിക്കായുള്ള തെരച്ചിലിലാണ് ശാസ്ത്ര ലോകം. ഈ പശ്ചാത്തലത്തിൽ ജേണൽ ഓഫ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് (ജെഎപിഐ) നടത്തിയ പഠനം ശ്രദ്ധേയമാവുകയാണ്. ജെഎപിഐയുടെ ജൂലൈ എഡിഷനിൽ നൽകിയിരിക്കുന്ന വെളിച്ചെണ്ണയെ കുറിച്ചുള്ള റിപ്പോർട്ടാണ് നിലവിൽ ലോകശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
വെളിച്ചെണ്ണയ്ക്ക് പ്രതിരോധ ശേഷി കൂട്ടാനുള്ള കഴിവുണ്ടെന്നാണ് കണ്ടെത്തൽ. അണുക്കളെ ചെറുക്കാനുള്ള ഈ കഴിവ് മനുഷ്യന്റെ ഇമ്യൂൺ റെസ്‌പോൺസ് സിസ്റ്റത്തിന്റെ ആന്റി ഇൻഫ്‌ളമേറ്ററി സ്വഭാവത്തെ ഉത്തേജിപ്പിക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന കേരളത്തിൽ ഒരു പരിധിവരെ കൊവിഡിനെ ചെറുത്തത് ഇതുകൊണ്ടാകാം എന്ന് സംശയിക്കുന്നതായി ഡോ. ശശാങ്ക് ജോഷി പറഞ്ഞു.
Read Also : കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ; ലോകാരോഗ്യ സംഘടനയോട് നിർദേശങ്ങൾ പരിഷ്‌കരിക്കാൻ നിർദേശം
നാലായിരം വർഷത്തെ പഴക്കമുള്ള ആയുർവേദ ചികിത്സാ രീതിയിലെ മുഖ്യ ഘടകമാണ് വെളിച്ചെണ്ണ. മനുഷ്യനിലും മൃഗങ്ങളിലും വെളിച്ചെണ്ണ മറ്റ് പാർശ്വ ഫലങ്ങളൊന്നുമുണ്ടാക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Story Highlights- Can coconut oil help fight Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here