Advertisement

കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണത്തിനുള്ള ഏക ഏജന്റ്; കേര കര്‍ഷകര്‍ക്ക് താങ്ങാകുന്ന കേരഫെഡിനെക്കുറിച്ച് അറിയാം

April 30, 2025
Google News 4 minutes Read
KeraFed Largest producer of coconut oil in India

തെങ്ങുകളും കേരകര്‍ഷകരും കേരളത്തിന്റെ അടയാളങ്ങളാണ്. പുതുതലമുറ കൃഷിയില്‍ നിന്ന് അകലുമ്പോഴും കൃഷിയ്ക്ക് പലവിധ വെല്ലുവിളി നേരിടേണ്ടി വരുമ്പോഴും കേരകര്‍ഷകര്‍ക്ക് താങ്ങും ശക്തമായ പിന്തുണയും നല്‍കുന്ന ഫെഡറേഷനാണ് കേരഫെഡ്. കേരകര്‍ഷകര്‍ക്കായി കേരഫെഡ് ചെയ്യുന്ന സേവനങ്ങളും ചുമതലകളും വിപണിയിലിറക്കുന്ന ഉത്പ്പന്നങ്ങളും എന്തെല്ലാമെന്ന് വിശദമായി അറിയാം… (KeraFed Largest producer of coconut oil in India)

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ്. (കേരഫെഡ്)സഹകരണ നിയമപ്രകാരം 1987-ല്‍രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന കേരകര്‍ഷകരുടെ അപെക്‌സ് ഫെഡറേഷനാണ്. നാളികേര കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാര്‍ഷിക/മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങളുടെ APEX സ്ഥാപനമായിട്ടാണ് കേരഫെഡ് പ്രവര്‍ത്തിക്കുന്നത്. കേരഫെഡ് കേരളത്തിലെ കേരകര്‍ഷകരില്‍ നിന്നും നാളികേരവും കൊപ്രയും സംഭരിക്കുന്ന ചുമതല ഏറ്റെടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ നേരിട്ട് ഇടപെടുന്നതിനും മധ്യവര്‍ത്തികളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാനും വിപണിയിലുണ്ടാവുന്ന ആനുകൂല്യം ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്.

Read Also: ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍

കര്‍ഷകന് നിലവില്‍ കേരഫെഡ് മാത്രമാണ് കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണ ഏജന്റ്‌റായി പ്രവര്‍ത്തിച്ചു വരുന്നത്. 2021 മുതല്‍ നാളിതുവരെ 100 കോടിയിലധികം രൂപ ഇതിനായി കേരഫെഡ് ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലുള്ള നാളികേര FPO,FPC-കളെയും, കൃഷികൂട്ടങ്ങളെയും, ഫെഡറേഷനുകളെയും സംഘടിപ്പിച്ചു കേരളത്തില്‍ ഗുണനിലവാരമുള്ള നാളികേര ഉല്‍പ്പാദനത്തിനും നാളികേര കൃഷി വ്യാപിപ്പിക്കുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പും, കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡുമായി സഹകരിച്ചുകോഴിക്കോട് ജില്ലയില്‍ ഒരു പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ KERAFED സ്വീകരിച്ചു വരുന്നു.

കേരഫെഡിന് നിലവില്‍ രണ്ടു ഫാക്ടറികളാണ് ഉള്ളത്. ഒരെണ്ണം കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയിലും രണ്ടാമത്തേത് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലും സ്ഥിതിചെയ്യുന്നു. കേരഫെഡിന്റെ ആസ്ഥാനം തിരുവന്തപുരത്താണ്. കൂടാതെ മൂന്നു റീജിയണല്‍ ഓഫീസുകളും 4 stock point-കളും പ്രവര്‍ത്തിച്ചുവരുന്നു. പ്രതിദിനം 250 വെളിച്ചെണ്ണ MT സ്ഥാപിതശേഷിയുള്ള ഉല്പാദനയൂണിറ്റ് കരുനാഗപ്പള്ളിയിലും 45 MT സ്ഥാപിതശേഷിയുള്ള യൂണിറ്റ് നടുവണ്ണൂരിലും പ്രവര്‍ത്തിച്ചുവരുന്നു. ‘കേര’ ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്ന വെളിച്ചെണ്ണയ്ക്ക് പുറമേ, നാളികേരത്തില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേങ്ങാപീര (desiccated coconut), തേങ്ങാപാല്‍പൊടി (Coconut milk powder), ‘കേരജംകേശാമൃത് എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്ന ഹെയര്‍ഓയിലും കേരഫെഡ് ഉത്പാദിപ്പിച്ചവരുന്നു.

Story Highlights : KeraFed Largest producer of coconut oil in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here