Advertisement

സ്വപ്നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്

July 7, 2020
1 minute Read
customs probe on swapna

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കോൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.

അതേസമയം, സ്വപ്നയെ ഐടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കരാർ നിയമനമായിരുന്നു സ്വപ്നയുടേത്. സ്പെയ്സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നൽകിയിരുന്നത്.

നേരത്തെ തന്നെ സ്വപ്നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു സ്വപ്ന. ജനുവരിയിൽ സ്പെയ്സ് പാർക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവർ. സ്വപ്നയ്ക്ക് യുഎഇ കോൺസുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവർത്തി പരിചയമുണ്ട്. ഇവരിപ്പോൾ ഒളിവിലാണെന്നാണ് വിവരം.

Story Highlights- gold smuggling, customs probe on swapna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top