എറണാകുളം ചമ്പക്കര മാർക്കറ്റ് വീണ്ടും തുറന്നു

സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടർന്ന് അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മാർക്കറ്റ് ആരംഭിച്ചത്. പുലർച്ചെ രണ്ട് മുതൽ 6 മണി വരെ മൊത്തക്കച്ചവടക്കാർക്ക് മാത്രമാണ് പ്രവേശനം.

അരമണിക്കൂർ വീതം മുൻകൂട്ടി നിശ്ചയിച്ച പാസ്സ് മുഖേനയാണ് മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ആറ് മണി മുതൽ ഒൻപതുവരെയാണ് ചില്ലറകച്ചവടത്തിനുള്ള സമയം. തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷം ഒരേ സമയത്തു 50 പേരെ മാത്രമാണ് മാർക്കറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. സാമൂഹ്യ അകലം പാലിക്കുന്നതിനും മറ്റും രൂപീകരിച്ച പ്രത്യേക മേൽനോട്ട സമിതിയുടെ നേതൃത്വത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുക.

story highlights- champakara market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top