സ്വര്‍ണക്കടത്ത് കേസ്; പ്രതി സരിത്തിനെ ഐബിയും എന്‍ഐഎയും ചോദ്യം ചെയ്തു

Gold smuggling case; Sarit was questioned by the IB and the NIA

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിനെ ഐബിയും എന്‍ഐഎയും ചോദ്യം ചെയ്തു. കസ്റ്റംസ് കമ്മീഷ്ണറേറ്റിലായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനിടെ യുഎഇ കോണ്‍സല്‍ ജനറലിന്റെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ച് കസ്റ്റംസ് രംഗത്തെത്തി. പ്രതികള്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുമായും ബന്ധമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also : സ്വപ്ന മുൻപും സ്വർണം കടത്തിയതായി അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതിന് പിന്നാലെയാണ് പ്രതി സരിത്തിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസെന്ന നിലയിലാണ് ഐബി, എന്‍ഐഎ, റോ എന്നിവര്‍ വിവരശേഖരണം നടത്തിയത്. സ്വപ്ന നേരത്തെ മുതല്‍ ഐബിയുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. കസ്റ്റംസിനും സംസ്ഥാന സര്‍ക്കാരിനും ഇവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഐബി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ സ്വപ്നയ്ക്കും സരിത്തിനും കസ്റ്റംസിലും പിടിപാടുള്ളതായി വിവരം പുറത്തു വരുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളം മുന്‍ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനുമായി അടുത്ത ബന്ധം ഇരുവര്‍ക്കുമുണ്ടെന്നാണ് കണ്ടെത്തല്‍. രാധാകൃഷ്ണന്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട് ജയിലിലാണ്.

അതേസമയം, സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സല്‍ ജനറലിന്റെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ച് കസ്റ്റംസ് രംഗത്തെത്തി. കോണ്‍സുലേറ്റ് അറിയാതെ കാര്യങ്ങള്‍ നടക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കോണ്‍സല്‍ ജനറലിന് സ്വപ്നയുമായുള്ള ബന്ധം അന്വേഷിക്കാനും തീരുമാനമുണ്ട്. എന്നാല്‍ നയതന്ത്ര വിഷയത്തില്‍ കസ്റ്റംസിന് പരിമിതികളുള്ളതിനാല്‍ അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാകും.

Story Highlights Gold smuggling case; Sarit was questioned by the IB and the NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top