പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നൽകി ശിവശങ്കർ; സ്വർണക്കടത്തിൽ പങ്ക് അന്വേഷിക്കും

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഐ.ടി സെക്രട്ടറി എം ശിവശങ്കർ അവധിയിലേക്ക്. പുറത്താക്കൽ നടപടിക്ക് പിന്നാലെ ശിവശങ്കർ ആറ് മാസത്തെ അവധിക്ക് അപേക്ഷ നൽകി. ശിവശങ്കർ പദവിയിലിരിക്കെ കസ്റ്റംസിന്റെ ചോദ്യം ചെയ്യലുണ്ടാകുന്നത് സർക്കാരിന് ക്ഷീണമായേക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അവധിയിൽ പ്രവേശിക്കുന്നത്.

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന വിവര പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. മിർ മുഹമ്മദിനാണ് പകരം ചുമതല. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം. സ്പ്രിംക്‌ളർ വിവാദത്തിലും ഐടി സെക്രട്ടറി ആരോപണവിധേയനായിരുന്നു.

Read Also : സ്വപ്ന മുൻപും സ്വർണം കടത്തിയതായി അന്വേഷണ സംഘം

അതേസമയം, എയർ ഇന്ത്യാ സാറ്റ്‌സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായുള്ള വിവരം പുറത്തുവന്നു. സാറ്റ്‌സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വർണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വപ്ന കരാർ ജീവനക്കാരിയായിക്കെ നടന്ന സ്വർണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.

story highlights- M Shivasankar, Swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top