മലപ്പുറത്ത് ഇന്ന് 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

COVID

മലപ്പുറം ജില്ലയിൽ 63 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥനും ജനപ്രതിനിധിയും ഉൾപ്പെടെയുള്ളവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also : ബ്രസീൽ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു

പൊന്നാനി നഗരസഭാ കൗൺസിലർ കുറ്റിക്കാട് സ്വദേശി, വട്ടംകുളത്തെ അങ്കണവാടി വർക്കർ, ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി, പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് നഴ്‌സ്, പൊന്നാനിയിലെ പൊലീസ് ഓഫീസർ, പൊന്നാനി നഗരസഭാ ജീവനക്കാരൻ, പൊന്നാനിയിലെ കൊറോണ കെയർ വളണ്ടിയർ, മത്സ്യ വിൽപനക്കാരനായ പെരുമ്പടപ്പ് സ്വദേശി, ജൂൺ 28 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി, ജൂൺ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാൻ കടപ്പുറം സ്വദേശിനി (85), വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് നഴ്‌സ് എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ഇവർക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ട് പേർക്കും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ 49 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ പത്ത് പേർ കൂടി പുതുതായി രോഗമുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 349 ആയി. ഇതുവരെ 766 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Story Highlights malappuram , covid case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top