സുശാന്തിന് ആദരം; ശ്രദ്ധേയമായി ഗായകൻ ആബിദ് അൻവറിന്റെ ‘കോൻ തുജ്‌ഹേ’

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന് ആദരമർപ്പിച്ച് നടനും ഗായകനുമായ ആബിദ് അൻവർ ഒരുക്കിയ കവർ സോംഗ് ശ്രദ്ധേയമാകുന്നു. സുശാന്ത് ധോണിയായി എത്തിയ ‘എം എസ് ധോണി-ദി അൺ ടോൾഡ് സ്‌റ്റോറി’ എന്ന ചിത്രത്തിലെ ‘കോൻ തുജ്‌ഹേ’ എന്ന ഗാനത്തിന്റെ കവറാണ് ആബിദ് ഒരുക്കിയത്.
ജൂലൈ ഒന്നിനാണ് ഗാനം യൂട്യൂബ് വഴി റിലീസ് ചെയ്തത്. ആബിദ് തന്നെയാണ് കവർ സോംഗ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് ആബിദ് പറഞ്ഞു. അഭിഷേക് കണ്ണനാണ് ‘കോൻ തുജ്‌ഹേ’യുടെ ഡിഒപി. ധനുഷ് ഹരികുമാർ, ഷിജു എടിയത്തേരിലും കവർ സോംഗിന്റെ ഭാഗമായി.
Story Highlights – Abid Anwer, Sushant singh rajput
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here