Advertisement

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി

July 8, 2020
Google News 1 minute Read
Coronavirus World

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി. ഒരു കോടി പത്തൊമ്പത് ലക്ഷത്തി നാല്പത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപത്തെട്ട് ലക്ഷത്തി നാല്പത്തൊമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തഞ്ച് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി അമ്പത്തിരണ്ട് പുതിയ കേസുകളും 5,512 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 993 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ട് ആയി. ഇവിടെ അമ്പത്തയ്യായിരത്തിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

ബ്രസീലില്‍ ഇന്നലെ 1,312 പേരാണ് മരിച്ചത്. 66,868 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. റഷ്യയില്‍ 198 പേര്‍ കൂടി മരിച്ചു. 10,494 ആണ് ഇവിടുത്തെ മരണസംഖ്യ. സ്‌പെയിനില്‍ ഇന്നലെ നാല് പേരും ഫ്രാന്‍സില്‍ 13 പേരും ബെല്‍ജിയത്തില്‍ മൂന്ന് പേരുമാണ് ഇന്നലെ മരിച്ചത്. ഇറ്റലിയില്‍ 30 പേരും ബ്രിട്ടനില്‍ 155 പേരും മരിച്ചു. മെക്‌സിക്കോയില്‍ 480 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 31,119 ആയി.

Read Also : രാജ്യത്തെ കൊവിഡ് മരണം 20,642 ആയി ഉയര്‍ന്നു

ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിപതിനൊന്നായിരം കടന്നു. ഇവിടെ മരണസംഖ്യ 12,015 ആണ്. 4,839 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ 3,309, കാനഡ 8,711, ഓസ്ട്രിയ 706, ഫിലിപ്പൈന്‍സ് 1,309, ഡെന്‍മാര്‍ക്ക് 609, ജപ്പാന്‍ 978, ഇറാഖ് 2,685, ഇക്വഡോര്‍ 4,873 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Story Highlights covid worldwide deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here