18-ാം പടിയിൽ അന്ന് നമ്മെ കൊതിപ്പിച്ച ആ ഗാനത്തിന്റെ മുഴുവൻ ഭാഗവും പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Hemantha Pournami Raavil Video Song

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് ആഗസ്റ്റ് സിനിമ നിർമിച്ച ചിത്രം പതിനെട്ടാം പടിയിലെ ‘ഹേമന്ത പൗർണമി രാവിൽ’ എന്ന തകർപ്പൻ ഗാനത്തിന്റെ പൂർണ രൂപം ഒരു വർഷത്തിനിപ്പുറം പുറത്തിറക്കി അണിയറ പ്രവർത്തകർ.

റിമി ടോമി ആലപിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദനാണ്. അദ്ദേഹം സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത് ഈ ഗാനത്തിലൂടെയാണ്.

ഈ ഗാനം രചിച്ചിരിക്കുന്നത് തിരക്കഥാകൃത്തും നാടകകൃത്തുമായ ശ്യാം കൃഷ്ണയാണ്.

സിനിമയിൽ ഈ ഗാനത്തിന്റെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. അന്ന് മുതൽ തന്നെ ഏറെ ജനപ്രീതി നേടിയ ഗാനത്തിന്റെ പൂർണ രൂപം ഒരു വർഷത്തിനിപ്പുറം പുറത്തിറക്കിയപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

പഴയ വാക്കുകൾ കൂടുതലായി ഉപയോഗിച്ച് നാടൻ ശൈലിയിലാണ് പാട്ടിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, മനോജ് കെ ജയൻ, ലാലു അലക്‌സ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പൻ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. ഒപ്പം അൻപതിലേറെ പുതുമുഖങ്ങളും വേഷമിട്ട ചിത്രമാണ് പതിനെട്ടാം പടി.

Story Highlights Hemantha Pournami Raavil Video Song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top