ആശങ്ക ഉയർത്തി മഹാരാഷ്ട്ര; ഇന്ന് 6,603 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ് വ്യപനം രൂക്ഷമാകുന്നു. സംസ്ഥനത്ത് ഇന്ന് 6,603 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 198 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്.

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,23,724 ആയി ഉയർന്നു. 9,448 പേരാണ് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്. അതേസമയം, 4634 പേർക്ക് ഇന്ന് രോഗമുക്തരായി ഇതേടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,23,198 ആയി. നിലവിൽ, 91,065 പോസിറ്റീവ് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്.

രാജ്യത്ത് കൊവിഡ് കേസുകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തമിഴ്‌നാട്ടിൽ ഇന്ന് 3,756 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ ആകെ രോഗികളുടെ എണ്ണം 122,350 ആയി ഉയർന്നു. ഇന്ന് 64 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 1,700 ആയി. രോഗം ഭേദമായവരുടെ ആകെ എണ്ണം74,167 ആയി. നിലവിൽ 46,480 പേരാണ് ചികിത്സയിലുള്ളത്.

Story Highlights covid, maharastra,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top