പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് മമതാ ബാനര്‍ജി; കൂടിക്കാഴ്ച മറ്റന്നാള്‍

പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ മാസം മൂന്നിനാണ് കൂടിക്കാഴ്ച. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടല്‍.
മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണിക്ക് കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് വച്ചായിരിക്കും കൂടിക്കാഴ്ച. നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, സംഘടനാപരമായി കേരളത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്നിവയിലെല്ലാം ചര്‍ച്ച നടക്കുമെന്നാണ് വിവരം.
തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ട്‌കെട്ട് വേണോ എന്ന കാര്യത്തില്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരു അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നാളെ യുഡിഎഫ് യോഗം നടക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം ഉണ്ടാകുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്. ഇക്കാര്യം മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഇന്ന് വ്യക്തമാക്കിയിരുന്നു. നാലാം തിയതി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വെന്‍ഷനും വിളിച്ചിരുന്നു. കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഇത് മാറ്റിവെക്കാനാണ് സാധ്യത.
Story Highlights : Mamata Banerjee call PV Anwar to Kolkata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here