മകൻ ബിജെപി അനുഭാവി; സിപിഐഎം പ്രവർത്തക താനെന്ന് സന്ദീപിന്റെ അമ്മ

തന്റെ മകൻ സിപിഐഎം പ്രവർത്തകൻ അല്ലെന്ന് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സന്ദീപ് നായരുടെ അമ്മ ഉഷ ട്വന്റിഫോറിനോട്. മകൻ ബിജെപി അനുഭാവിയാണെന്നും അമ്മ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സന്ദീപ് പ്രചാരണരംഗത്ത് പ്രവർത്തിക്കുമായിരുന്നു. ബിജെപിയുടെ പരിപാടികൾക്കും സന്ദീപ് പോയിരുന്നു. താനാണ് സിപിഐഎം പ്രവർത്തകയെന്നും അമ്മ വ്യക്തമാക്കി. സന്ദീപ് സിപിഐഎം പ്രവർത്തകനാണെന്ന വ്യാപക പ്രചാരണങ്ങൾക്കിടെയാണ് അമ്മയുടെ പ്രതികരണം.
Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
സന്ദീപ് ബിജെപി അനുഭാവിയാണെന്ന് വ്യക്തമാക്കുന്നതാണ് അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ. ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം സന്ദീപ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തുവെന്ന സൂചനകളും ഫേസ്ബുക്കിലുണ്ട്.
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് സന്ദീപ്. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ മറ്റൊരു പ്രതി സരിത്തുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
Story Highlights – Gold smuggling, Swapna suresh, Sandheep nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here