പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11കാരി ഉൾപ്പെടെ 50 പേർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പതിനൊന്നുകാരി ഉൾപ്പെടെ 50 പേർക്ക്. പതിനേഴ് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇന്ന് രോഗം കണ്ടെത്തി. പതിനേഴ്‌പേർ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ

സൗദി
കുമരം പുത്തൂർ സ്വദേശി (26 പുരുഷൻ)
യാക്കര സ്വദേശി (50 പുരുഷൻ)
തച്ചമ്പാറ സ്വദേശികളായ മൂന്നുപേർ (48 സ്ത്രീ,22,29 പുരുഷന്മാർ)
ജൂൺ 22ന് വന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി (33 പുരുഷൻ)
കടമ്പഴിപ്പുറം സ്വദേശി (33 പുരുഷൻ)
കുളപ്പുള്ളി സ്വദേശി (48 പുരുഷൻ)
പഴമ്പാലക്കോട് സ്വദേശി (39 പുരുഷൻ)

സമ്പർക്കം
മേഴത്തൂർ സ്വദേശി (43 സ്ത്രീ). കുവൈത്തിൽ നിന്നുവന്ന ഇവരുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു.

യുഎഇ
ജൂൺ 18 ന് വന്ന തിരുവേഗപ്പുറ സ്വദേശി(31 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (31 പുരുഷൻ)
കുളപ്പുള്ളി സ്വദേശി (41 പുരുഷൻ)
ഷാർജയിൽ നിന്നുവന്ന തേങ്കുറിശ്ശി സ്വദേശി (63 പുരുഷൻ)
ദുബായിൽ നിന്നുവന്ന തിരുവേഗപ്പുറ സ്വദേശി (37 പുരുഷൻ)
ഷാർജയിൽ നിന്നുവന്ന കവളപ്പാറ സ്വദേശി(34 പുരുഷൻ)
ഷാർജയിൽ നിന്നുവന്ന ഷോർണൂർ സ്വദേശി (26 സ്ത്രീ)
ഷാർജയിൽ നിന്നുവന്ന കുളപ്പുള്ളി സ്വദേശി (35 പുരുഷൻ)
ഷാർജയിൽ നിന്നുവന്ന ഷോർണൂർ സ്വദേശി(42 പുരുഷൻ)
ജൂൺ 23ന് അല്ലൈനിൽ നിന്നുവന്ന വല്ലപ്പുഴ സ്വദേശി(52 പുരുഷൻ)
പെരിങ്ങോട് സ്വദേശികളായ രണ്ടുപേർ (59 പുരുഷൻ, 58 സ്ത്രീ). ഇവർ ഇടുക്കി ജില്ലയിൽ ചികിത്സയിലാണ്.

കർണാടക
പുതുപ്പള്ളി തെരുവ് സ്വദേശി (29 പുരുഷൻ)
ഷൊർണൂർ നെടുങ്ങത്തൂർ സ്വദേശി (24 പുരുഷൻ)
ബംഗളൂരിൽ നിന്നുവന്ന കുത്തന്നൂർ സ്വദേശി (49 പുരുഷൻ)

ഐവറി കോസ്റ്റ്
കാരാകുറുശ്ശി സ്വദേശി (45 പുരുഷൻ)

ഹൈദരാബാദ്
മണ്ണൂർ സ്വദേശികളായ ദമ്പതികൾ (26 സ്ത്രീ, 31 പുരുഷൻ)

മഹാരാഷ്ട്ര
ഷൊർണൂർ സ്വദേശി (11 പെൺകുട്ടി)

ജൂൺ 21ന് മുംബൈയിൽ നിന്നും വന്ന കല്ലടിക്കോട് സ്വദേശി (34 പുരുഷൻ)

ഒമാൻ
ജൂൺ 24ന് വന്ന കോട്ടോപ്പാടം സ്വദേശി (28 പുരുഷൻ)

കുവൈത്ത്
പരുത്തിപ്ര സ്വദേശി (34 പുരുഷൻ)

ന്യൂസിലാൻഡ്
ഷൊർണൂർ സ്വദേശി (55 സ്ത്രീ)

വെസ്റ്റ് ബംഗാൾ
ജൂൺ 19ന് വന്ന മൂന്നു പേർ (40,37,47 പുരുഷന്മാർ).ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ഒറീസ
ജൂൺ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് വന്ന മൂന്നുപേർ ( 33,30,30 പുരുഷന്മാർ). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ഇവരുടെ സാമ്പിൾ ജൂലൈ 3ന് പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി പത്തു പേരുടെ സാമ്പിൾ പരിശോധന ഫലം വരാനുണ്ട്.

ജാർഖണ്ഡ്
പവർഗ്രിഡ് കമ്പനിയിൽ ജോലിക്ക് വന്ന 11 പേർ. (31,35,38,53,32,34,43,35,32,24,25 വയസ്സുള്ള പുരുഷന്മാർ). ജൂൺ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്.

Story Highlights Palakkad, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top