Advertisement

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,52,112 ആയി

July 9, 2020
Google News 2 minutes Read
coronavirus

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,52,112 ആയി. ഒരു കോടി ഇരുപത്തൊന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എഴുപത് ലക്ഷത്തി മുപ്പതിനായിരത്തി ആറ് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി പതിമൂവായിരത്തി ഇരുന്നൂറ്റി എണ്‍പത് പുതിയ കേസുകളും 5,518 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 890 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി എണ്ണൂറ്റി അറുപത്തിരണ്ട് ആയി. ഇവിടെ 61,848 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ബ്രസീലില്‍ ഇന്നലെ 1,187 പേരാണ് മരിച്ചത്. 68,055 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 173 പേര്‍ കൂടി മരിച്ചു. 10,667 ആണ് ഇവിടുത്തെ മരണസംഖ്യ. സ്‌പെയിനില്‍ ഇന്നലെ നാല് പേരും ഫ്രാന്‍സില്‍ 32 പേരും ബെല്‍ജിയത്തില്‍ രണ്ട് പേരുമാണ് ഇന്നലെ മരിച്ചത്. ഇറ്റലിയില്‍ 15 പേരും ബ്രിട്ടനില്‍ 126 പേരും മരിച്ചു. മെക്‌സിക്കോയില്‍ 895 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 32,014 ആയി.

Read Also : കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ

ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം കടന്നു. ഇവിടെ മരണസംഖ്യ 12,270 ആണ്. 4,922 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ-3,359, കാനഡ-8,737, ഓസ്ട്രിയ-706, ഫിലിപ്പൈന്‍സ്-1,314, ഡെന്‍മാര്‍ക്ക്-609, ജപ്പാന്‍-980, ഇറാഖ്-2,779, ഇക്വഡോര്‍-4,873 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Story Highlights coronavirus death toll world update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here