കെകെ മഹേശന്റെ ആത്മഹത്യ അന്വേഷിക്കുന്ന സംഘത്തിന്മേൽ വെള്ളാപ്പള്ളി നടേശൻ സമ്മർദ്ദം ചെലുത്തുന്നതായി കുടുംബം

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേൽ വെള്ളാപ്പള്ളി നടേശന്റെ സമ്മർദ്ദം ഉണ്ടെന്ന ആരോപണവുമായി മഹേശന്റെ കുടുംബം. യൂണിയൻ അംഗങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായും കുടുംബം ആരോപിച്ചു.

അതേസമയം, കേസ് അന്വേഷണം ഉന്നത പൊലീസ് സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്ക് മാരാരിക്കുളം പൊലീസ് കത്ത് നൽകി. എസ്എൻഡിപി ചേർത്തല യൂണിയനിൽ കൺവീനറായിരിക്കെ മഹേശൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് യൂണിയൻ നേതൃത്വത്തിന്റെ ആരോപണം. അധ്യാപക നിയമനത്തിലും, മൈക്രോഫിനാൻസിലും തിരിമറികൾ നടത്തി. മൊഴി നൽകുന്നവരെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നതായി കുടുംബം ആരോപിച്ചു.

എന്നാൽ, കേസന്വേഷണം പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം പൊലീസ് എസ്പിക്ക് കത്ത് നൽകി. അന്വേഷണസംഘത്തിന് എതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസന്വേഷണത്തിൽ നിന്ന് പിന്മാറുന്നത്.

Story Highlights kk maheshan suicide, investigation team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top