കൊവിഡ് വ്യാപന ഭീഷണി; എറണാകുളത്ത് കർശന നിയന്ത്രണം

കൊവിഡ് വ്യാപന ഭീഷണി വർധിക്കുന്ന എറണാകുളത്ത് കർശന നിയന്ത്രണം. കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിച്ചു. അലുവ, വരാപ്പുഴ, ചമ്പക്കര മാർക്കറ്റുകൾ അടച്ചു. ബ്രോഡ് വേ മാർക്കറ്റ് ഒരാഴ്ചത്തേക്ക് തുറക്കില്ല.

ചെല്ലാനം പഞ്ചായത്ത് പൂർണമായും അടച്ചു. അലുവ നഗരസഭയിലെ 13 വാർഡുകളിലും കർശന നിയന്ത്രണങ്ങളേർപെടുത്തി. കഴിഞ്ഞ 13 ദിവസത്തിനിടെ 68 പേരാണ് ജില്ലയിൽ സമ്പർക്കത്തിലുടെ രോഗബാധിതരായത്. 120 ജീവനക്കാർ ക്വാറന്റീനിലായതോടെ എറണാകുളം ജനറൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ബദൽ ക്രമീകരണം ആലോചിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights eranakulam, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top