Advertisement

ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

July 9, 2020
Google News 1 minute Read
vishwas metha

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സെക്രട്ടറിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

വേങ്ങാട് സ്വദേശിയായ 40 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം നാല് വരെ ചീഫ് സെക്രട്ടറിക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ച് ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ലെന്നാണ് വിവരം.

Read Also : സംസ്ഥാനത്ത് ഇന്ന് പുതിയ ആറ് ഹോട്ട് സ്‌പോട്ടുകൾ

ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളജ് വിദഗ്ധർ ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഈ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.

Story Highlights vishwas metha, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here