യുഎഇയിൽ താമസവിസയുള്ള ഇന്ത്യക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

air india express

യുഎഇ താമസവിസയുള്ള ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് തിരികെയെത്താൻ അനുമതി നൽകി ഭരണകൂടം. ഇതനുസരിച്ച് യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് (ഐ.എക്‌സ്.) അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിൽ ജൂലായ് 12 മുതൽ 26 വരെ തീയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്.

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, കോൾസെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതിനു പുറമേ, യാത്ര ചെയ്യുന്നതിനാവശ്യമായ ഇമിഗ്രേഷൻ ആൻഡ് ചെക്‌പോയിന്റ് അതോറിറ്റിയുടെയോ (ഐ.സി.എ.) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്‌സ് ആൻഡ് ഫോറിൻ അഫയേഴ്‌സിന്റെയോ (ജി.ഡി.ആർ.എഫ്.എ.) അനുമതി, 96 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് ഫലം, ഹെൽത്ത് ഡിക്ലറേഷൻ ഫോം, ക്വാറന്റീൻ അണ്ടർറ്റേക്കിംഗ് ഫോം എന്നിവ സമർപ്പിക്കണം. കൂടാതെ ഡിഎക്‌സ്ബി സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. യാത്രയ്ക്കായി വന്ദേഭാരത് ദൗത്യത്തിനുള്ള വിമാനങ്ങളാണ് സജ്ജീകരിക്കുക.

അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് യുഎഇയുടെ ചാർട്ടേർഡ് വിമാനങ്ങളാണ് ഒരുക്കുക.

Story Highlights uae, air india express

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top