നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമ അറസ്റ്റിൽ

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമയെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. സ്വാമി ഭക്തി ഭൂഷൺ ഗോവിന്ദ് മഹാരാജ് ആണ് അറസ്റ്റിലായത്. ഇയാൾ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നെന്നും നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
പൊലീസും ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകും ചേർന്നാണ് കുട്ടികളെ ആശ്രമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മിസോറാം, അസാം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കി പരിശോധിച്ചപ്പോഴാണ് കുട്ടികളിൽ നാലു പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മീണകുമാറായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്.
Read Also : സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകൻ
സംഭവം കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചപ്പോൾ ആശ്രമ ഉടമ കുട്ടികളെ ഇഷ്ടിക നിരത്തുന്ന ജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ, ഐ.പി.സി 323, 377,504 എന്നീ വകുപ്പുകൾ ചുമത്തി. 2008ലാണ് ഇയാൾ ആശ്രമം സ്ഥാപിച്ചത്.
Story Highlights – Sexual assault, ashram owner, Uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here