Advertisement

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രമില്ലെന്ന് മുല്ലപ്പള്ളി

July 10, 2020
Google News 1 minute Read
congress

സ്വർണക്കടത്ത് കേസിൽ ആരോപണവുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരാണ് സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോൺഗ്രസ് നേതാക്കൾ.

ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും എം ശിവശങ്കർ മുഖ്യമന്ത്രിയുടെ രഹസ്യ സൂക്ഷിപ്പുകാരനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അഭികാമ്യം. സിബിഐയുടെ സ്വതന്ത്ര അന്വേഷണം കേന്ദ്ര സർക്കാർ ഇടപെട്ട് ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സാധാരണ കള്ളക്കടത്തായി ഇതിനെ കാണരുത്. സ്വർണകടത്ത് കേസിൽ എൻഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എന്‍ഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Read Also : സ്വർണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശശി തരൂർ; സിബിഐ അന്വേഷണത്തിനും ആവശ്യം

മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സിബിഐക്കും എൻഐഎക്കുമൊപ്പം റോയുടെ സേവനവും പ്രയോജനപ്പെടുത്തണമെന്നും കോൺഗ്രസ്.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണെന്നും ഐടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നതെന്നും ആരോപണം. സിഡിറ്റിൽ മാത്രം 51 അനധികൃത നിയമനം നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ അഴിമതിയാണ് ഐടി വകുപ്പിൽ നടക്കുന്നത്. അനധികൃത നിയമനം നേടിയവർ ഏറെയും പാർട്ടി പ്രവർത്തകരാണെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കർ ചെയ്തതെല്ലാം നിയമ വിരുദ്ധമാണ്. സർവീസിൽ നിന്ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യണമെന്നും ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനങ്ങളെല്ലാം നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാജി വച്ച് അന്വേഷണവുമായി സഹകരിക്കണമെന്നും ചെന്നിത്തല. അതേസമയം പ്രതിപക്ഷ യുവജന സംഘടനകൾ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Story Highlights congress, gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here