മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറിയെന്ന് കെ സുധാകരൻ; കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാക്കൾ

K.Sudhakaran

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷമായ ആരോപണവുമായി കെ സുധാകരൻ എംപി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് റാക്കറ്റിന്റെ പിടിയിലാണെന്നും കെ സുധാകരൻ. കണ്ണൂരിൽ വച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് കെ സുധാകരൻ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി സെക്രട്ടറി എം ശിവശങ്കർ വഴിവിട്ട സഹായം നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ.

മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തി. സ്വർണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിന് ബെഹ്‌റയും കൂട്ടരും കൊടുക്കുന്ന ട്രെയിനിംഗ് പിരീഡാണിപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പഴഞ്ചൊല്ല് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് വേണ്ടത് കൃത്യമായ മറുപടിയാണ്. സ്പീക്കറുടെയും മന്ത്രി സഭയിലെ അംഗങ്ങളുടെ പേരും കേസിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Read Also : http://സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രമില്ലെന്ന് മുല്ലപ്പള്ളി

അതേസമയം ദേശദ്രോഹ നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കോഴിക്കോട് മാർച്ചിൽ ഉണ്ടായത് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണമാണ്. പ്രതിഷേധം സംഘടിപ്പിച്ചത് വലിയ ആൾക്കൂട്ടം ഇല്ലാതെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി മാത്രം പോര, ശക്തമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടാതെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും എം ശിവശങ്കർ മുഖ്യമന്ത്രിയുടെ രഹസ്യ സൂക്ഷിപ്പുകാരനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സിബിഐ അന്വേഷണമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അഭികാമ്യം. സിബിഐയുടെ സ്വതന്ത്ര അന്വേഷണം കേന്ദ്ര സർക്കാർ ഇടപെട്ട് ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. സാധാരണ കള്ളക്കടത്തായി ഇതിനെ കാണരുത്. സ്വർണകടത്ത് കേസിൽ എൻഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എന്‍ഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Story Highlights oppositon allegations on gold smuggling, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top