Advertisement

‘സർക്കാരിൻ്റെ വീഴ്ചയാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് കാരണം, സംസ്ഥാനത്തുള്ളത് കഴിവുകെട്ട ഭരണകൂടം, മുഖ്യമന്ത്രിയുടെ കഴിവുകേടാണ് പിന്നിൽ’: കെ സുധാകരൻ

July 25, 2025
Google News 1 minute Read

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ രംഗത്തെത്തി.

സിബിഐ അല്ലെങ്കിൽ മറ്റേതെങ്കിലും ദേശീയ ഏജൻസി അന്വേഷിക്കണം. സംസ്ഥാനത്തുള്ളത് കഴിവുകെട്ട ഭരണകൂടമാണ്. മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നില്ലെന്നും സർക്കാരിൻ്റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണമെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് എവിടെയാണ് സുരക്ഷ ഉള്ളതെന്നും കെ.സുധാകരൻ ചോദിച്ചു.

അതേസമയം ആഭ്യന്തരവകുപ്പിൻ്റെ വീഴ്ചയെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ജയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. മുന്നോ നാലോ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്.

Story Highlights : k sudhakaran against govindachami jail escape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here