Advertisement

പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

July 10, 2020
1 minute Read

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊന്നാനിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.

നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലായിരുന്നു പ്രദേശം. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ നല്‍കിയതോടെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയിരുന്നു. പൊന്നാനി, താനൂര് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിലൂടെയായിരുന്നു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Story Highlights Ponnani taluk, Section 144

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top