ഇടുക്കിയിൽ മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ്

ഇടുക്കിയിൽ മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് തോപ്രാംകുടി ടൗണിലെ വ്യാപാരശാലകൾ അടച്ചു.

Read Also : തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ്

ഇന്നലെ ജില്ലയിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഞ്ഞിക്കുഴി സ്വദേശിയായ ആരോഗ്യപ്രവർത്തകയും ഇതിൽ ഉൾപ്പെടും. കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റീവ് നഴ്‌സാണിവർ. ജൂലൈ ഏഴിനാണ് ഇവർക്ക് സ്രവ പരിശോധന നടത്തിയത്. ഇവരുടെ ഉറവിടം സംബന്ധിച്ച് കൃത്യമായി വിവരമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Story Highlights Covid 19, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top