എറണാകുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 35 പേർക്ക്; ജില്ലയിൽ 45 കണ്ടെയ്ൻമെന്റ് സോണുകൾ

എറണാകുളം ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കീഴ്മാട് പഞ്ചായത്ത് മാത്രം കേന്ദ്രീകരിച്ച് 15 പേർക്കാണ് സമ്പർക്കത്തിലുടെ രോഗം ബാധിച്ചത്. അലുവ നഗരസഭയിലെ രണ്ട് ശുചീകരണ തൊഴിലാളികൾക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥീരീകരിച്ചു. ചെല്ലാനം കേന്ദ്രീകരിച്ച് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. 45 കണ്ടെയ്ൻമെന്റ് സോണാണ് നിലവിലുള്ളത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് പരിശോധന ശക്തമാക്കി. ഇവരുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ പരിശോധിച്ചു. 123 പ്രൈമറി കോണ്ടാക്ടും, 243 സെക്കൻഡറി കോണ്ടാക്ടും ഇവർക്കുണ്ട്. എല്ലാ പ്രൈമറി കോണ്ടാക്ടുകളിലും കൊവിഡ് പരിശോധന നടത്തി. ഇതിൽ 13 പേരുടെ ഫലം പോസിറ്റീവായി.
ടെല്ലാനത്ത് സർവയ്‌ലെൻസ് ശക്തമാക്കിയിട്ടുണ്ട്. ജൂലൈ 9,10 തിയതികളിലായി ഫീൽഡ് ടീം ആ പ്രദേശം സന്ദർശിക്കുകയും രോഗ ലക്ഷണങ്ങളുള്ള 161 പേരെ കണ്ടെത്തുകയും ചെയ്തു. ആലുവ മാർക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവന്ന രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ മാർക്കറ്റിനെ ഒരു ക്ലസ്റ്ററെന്ന നിലയലിൽ പരിഗണിച്ച് വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധയുള്ള വാർഡുകൾ കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു. പ്രൈമറി കോണ്ടാക്ടുകളെ ടെസ്റ്റ് നടത്തി. മൂന്ന് മൊബൈൽ സ്വാബ് ടീമിനെ നിയോഗിച്ചു. ഇവർ 448 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 24 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
Read Also : തിരുവനന്തപുരത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗം
ജില്ലയിൽ മൂന്ന് പേർക്ക് ഇന്ന് രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് മരിച്ച പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്റെ രോഗ ഉറവിടം വ്യക്തമല്ല. ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സമ്പർക്ക പട്ടിക തയാറാക്കിവരികയാണ്.
Story Highlights – 35 confirmed covid through contact ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here