തബുവിന്റെ നായകനായി ഇഷാൻ ഖട്ടർ; അത്യപൂർവ പ്രണയകഥ പറഞ്ഞ് ‘എ സ്യൂട്ടബിൾ ബോയ്’ ട്രെയ്‌ലർ

മീര നായറുടെ ‘ എ സ്യൂട്ടബിൾ ബോയ്’ എന്ന വെബ് സീരീസിന്റെ ട്രെയിലർ പുറത്ത്. വിക്രം സേത്ത് രചിച്ച നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച സീരീസ് പറയുന്നത് നാല് കുടുംബംഗങ്ങളുടെ കഥയാണ്.
വെബ് സീരീസിൽ ലൈംഗിക തൊഴിലാളിയായ സയീദ ഭായിയെ പ്രണയിക്കുന്ന യുവാവിന്റെ രംഗങ്ങൾ പ്രേക്ഷകരിൽ കൗതുകം ജനിപ്പിക്കുന്നുണ്ട്. സയീദ ഭായി ആയി വേഷമിടുന്നത് തബുവാണ്. ഇവരെ പ്രണയിക്കുന്ന യുവാവാണ് ഇഷാൻ ഖട്ടർ. ഇരുവർക്കും പുറമെമഹീറ കക്കർ, താന്യ മണിക്തല, രാം കപൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മീരാ നായർ സംവിധാനം ചെയ്ത് ആൻഡ്രൂ ഡേവിസ് തിരക്ക രചിച്ച വെബ് സീരീസ് ലഖ്‌നൗ മഹേശ്വർ അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. 2019 സെപ്തംബറിൽ ചിത്രീകരണമാരംഭിച്ച വെബ് സീരീസ് ജൂലൈ 26ന് ബിബിസി വണിലൂടെ പുറത്തിറങ്ങും.
നെയിംസേക്ക് എന്ന ചിത്രത്തിന് ശേഷം തബുവും മീരാ നായറും ഒന്നിക്കുന്ന ചിത്രമാണ് ‘എ സ്യൂട്ടബിൾ ബോയ്’.
Story Highlights – A Suitable Boy Trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here