ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധഫലം നെഗറ്റീവ്. വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Read Also : സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഐഎംഎ

പൊലീസിന്റെ സാധാരണ പരിശോധനയില്‍ മാസ്‌ക്ക് ശരിയായി ധരിക്കാത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇദ്ദേഹം വിദേശത്ത് നിന്ന് എത്തി നിരീക്ഷണത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്. നഗരത്തില്‍ ഏറെ നേരം പരിഭ്രാന്തി പരത്തിയ ഇദ്ദേഹത്തെ ഏറെ പണിപ്പെട്ടാണ് ആരോഗ്യ പ്രവത്തകര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

Story Highlights covid test, man chased by health workers, negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top