കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. സമ്പർക്കം 7, ഉറവിടം വ്യക്തമാകാത്തത് 2. കൊല്ലം ജില്ലയിൽ മത്സ്യ വിൽപനക്കാരായ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. ഇവരിൽ നിന്നും സമ്പർക്കത്തിലൂടെ ഇവരുടെ ബന്ധുക്കൾ ഉൾപ്പടെ പതിനഞ്ചോളം പേർക്ക് രോഗബാധയുണ്ടായി.

മത്സ്യവിൽപന നടന്ന സ്ഥലം, വിൽപനക്കാരുടെ വാസസ്ഥലം എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തി വരുന്നുണ്ട്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തിവരുന്നു. ജില്ലയിൽ ഇന്നലെയാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരെക്കാൾ സമ്പർക്ക രോഗികൾ എണ്ണത്തിൽ മുന്നിൽ വന്നത്.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് നിലവിലുള്ള പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിനു പുറമേ വാളകം മേഴ്‌സി ഹോസ്പിറ്റൽ പ്രഥമ ചികിത്സക്കായി തയ്യാറാക്കി. മറ്റു കേന്ദ്രങ്ങളിലും കിടക്കകൾ സജ്ജമായി വരുന്നു.

Story Highlights kollam district, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top