ധാരാവി മോഡൽ മാതൃകാപരം; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

dhravavi

കൊവിഡ് പ്രതിരോധത്തിൽ ധാരാവി മോഡലിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. ജൂണിൽ ഹോട്ട്‌സ്‌പോട്ടായിരുന്ന ധാരാവിയിൽ ജൂലൈയിൽ രോഗികളുടെ എണ്ണം കുറഞ്ഞു. പരിശോധന, ഉറവിടം കണ്ടെത്തൽ, ചികിത്സ എന്നിവയിലെ ശ്രദ്ധയാണ് കൊവിഡിനെ പിടിച്ചുകെട്ടാൻ മുബൈയിലെ ഏറ്റവും ജനനിബിഡമായ ധാരാവിയെ സഹായിച്ചതെന്നും ലോകാരോഗ്യ സംഘടന. കൂടാതെ വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്റ്, ന്യൂസിലാൻഡ്, ഇറ്റലി, സ്‌പെയിൻ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളുടെ പേരും ലോകാരോഗ്യ സംഘടന പരാമർശിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മഹാരാഷ്ട്രയിലെ ധാരാവി.

ലോകാരോഗ്യ സംഘടന ഒഫീഷ്യൽ ട്വിറ്റർ പേജിലെ കുറിപ്പ്- ‘ധാരാവിലും, മുംബൈയിലെ ജനസംഖ്യാ നിരക്ക് ഉയർന്ന പ്രദേശമാണിത്, സമൂഹ ബോധവത്കരണം, പരിശോധന, ഉറവിടം കണ്ടെത്തൽ, നിരീക്ഷണം, ചികിത്സ എന്നിവയിൽ ശ്രദ്ധ ചെലുത്തിയതിനാൽ വ്യാപനത്തോത് കുറയ്ക്കാനും വൈറസിനെ പ്രതിരോധിക്കാനും കഴിഞ്ഞു.

Read Also : എറണാകുളത്ത് കൊവിഡ് വ്യാപനം; കർശന നിയന്ത്രണം

ധാരാവിയെ പ്രശംസിച്ച ലോകാരോഗ്യ സംഘടനയ്ക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്രയിലെ മന്ത്രിയായ ആദിത്യ താക്കറെയും രംഗത്തെത്തി. സംസ്ഥാന സർക്കാരിനും ബിഎംസിക്കും സന്നദ്ധ സംഘടനകൾക്കും പ്രദേശവാസികൾക്കും ആശംസകൾ അറിയിച്ചാണ് ആദിത്യ താക്കറെയുടെ കുറിപ്പ്.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക് കുതിക്കുകയാണ്. പ്രതിദിന കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിക്കുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,000 കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 73 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights covid, who appreciates dhravi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top