Advertisement

തിരുവനന്തപുരത്ത് 40 പേർക്ക് കൊവിഡ്; 20 സമ്പർക്കം; 10 പേരുടെ രോഗ ഉറവിടം അവ്യക്തം

July 12, 2020
1 minute Read
40 covid cases thiruvananthapuram

തിരുവനന്തപുരത്ത് ഇന്ന് 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതിൽ തീരദേശമേഖലയായ കോട്ടപുരത്ത് അഞ്ച് പേർക്കും ബീമാപ്പള്ളിയിൽ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയേറ്റിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ പുതുതായി 777 പേരെ രോഗ നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,612 ആയി.

Read Also : സംസ്ഥാനത്ത് കൊവിഡ് രൂക്ഷം; പരീക്ഷാ തിയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

സംസ്ഥാനത്ത് ഇന്ന് 435 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 206 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights 40 covid cases in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top