ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ്

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ഇന്ന് രാവിലെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്നലെ 47 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. കീഴ്മാട് പഞ്ചായത്ത് മാത്രം കേന്ദ്രീകരിച്ച് 15 പേർക്കാണ് സമ്പർക്കത്തിലുടെ രോഗം ബാധിച്ചത്. അലുവ നഗരസഭയിലെ രണ്ട് ശുചീകരണ തൊഴിലാളികൾക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥീരീകരിച്ചു. ചെല്ലാനം കേന്ദ്രീകരിച്ച് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights – aluva woman confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here