ലെനിൻ ബാലകൃഷ്ണന്റെ ആർട്ടിക്കിൾ 21; അജു വർഗീസും ലെനയും മുഖ്യകഥാപാത്രങ്ങളാകും

ലെനിൻ ബാലകൃഷ്നൻ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 21ൽ അജു വർഗീസും ലെനയും മുഖ്യകഥാപാത്രങ്ങളാകും. ഇവർക്കൊപ്പം ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തും. ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അജു വർഗീസ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അല്പ സമയം മുൻപ് പുറത്തുവിട്ടിരുന്നു.
‘ജീവിക്കാനുള്ള അവകാശം, അതിജീവിക്കാൻ മാത്രമല്ല’ എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റർ പങ്കുവച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസിൽ നിൽക്കുന്ന താരത്തിൻ്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണമാണ് ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 21 പൗരന് ഉറപ്പു നൽകുന്നത്. അതുകൊണ്ട് തന്നെ അത്തരം ഒരു പ്രമേയമാവും ചിത്രം പറയുക എന്നാണ് സൂചന. നേരത്തെ, ലെനയുടെ അപ്പിയറൻസുമായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമായിരുന്നു.
വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ എന്നിവരാണ് ചിത്രം നിർമ്മിക്കുക. ഛായാഗ്രഹണം അഷ്കർ. ഗോപിസുന്ദറാണ് സംഗീത സംവിധാനം. എഡിറ്റർ സന്ദീപ് നന്ദകുമാർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി.
Story Highlights – article 21 aju varghese lena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here