‘അഭിപ്രായ വ്യത്യാസം മൂലം കട്ടായിപ്പോയ സീനുകൾ’; ഹോളിവുഡ് സിനിമാ സീനുകളിൽ ‘വെട്ടിയൊട്ടിച്ച’ മുഖവുമായി അജു വർഗീസ്

ഹോളിവുഡ് സിനിമാ സീനുകളിൽ എഡിറ്റ് ചെയ്ത് ചേർത്ത അജു വർഗീസിൻ്റെ ചിത്രങ്ങൾ വൈറൽ. ആറ് ചിത്രങ്ങളാണ് അജു തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത് ഏറെ പ്രശസ്തമായ ചില ഹോളിവുഡ് സിനിമകളുടെയും ചില വെബ് സീരീസുകളുടെയും സീനിലാണ് അജുവിനെ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്, ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഗെയിം ഓഫ് ത്രോൺസ്, ജോക്കർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, അവഞ്ചേഴ്സ്, ബ്രേക്കിംഗ് ബാഡ്, ഹോബ്സ് ആൻഡ് ഷോ എന്നീ സിനിമാ-സീരീസുകളുടെ സീനിലാണ് അജുവിൻ്റെ ചിത്രമുള്ളത്. കുറ്റമറ്റ രീതിയിലാണ് ഈ സീനുകളിലേക്ക് അജുവിൻ്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. അഭിപ്രായ വിത്യാസം കാരണം കട്ട് ആയി പൊയ സീനുകളും സിനിമകളും എന്ന അടിക്കുറിപ്പോടെയാണ് അജു ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also: ‘നിവിന്റെയോ വിനീതിന്റേയോ മൂട് താങ്ങ്, വല്ല ചാൻസും കിട്ടും’; പരിഹസിച്ചയാൾക്ക് അജു വർഗീസിന്റെ മറുപടി
വിനീത് ശ്രീനിവാസൻ അദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ ആളാണ് അജു വർഗീസ്. തുടർന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളുമായി അജു നിറഞ്ഞു നിൽക്കുന്നു. 2019 ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ്, ആക്ഷൻ, ഡ്രാമ’ എന്ന ചിത്രം നിർമ്മിച്ച് ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും അജു കടന്നു. ലവ്, ആക്ഷൻ, ഡ്രാമയുടെയും ഹെലൻ്റെയും ഡിസ്ട്രിബ്യൂട്ടറും അജു ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം രഞ്ജിത് ശങ്കർ ഒരുക്കിയ കമല എന്ന ചിത്രത്തിലൂടെ കേന്ദ്ര കഥാപാത്രമായും അഭിനയിച്ചു.
Story Highlights: aju varghese edited pics viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here