കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; ഇന്ന് രണ്ടു കേസുകളിലായി പിടികൂടിയത് നാല് കിലോ സ്വര്‍ണം

karipur airport karipur new terminal on march karipur adsb facility will be functioning by jan

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇന്ന് രണ്ടു കേസുകളിലായി നാലു കിലോ സ്വര്‍ണമാണ് പിടികൂടിയത്. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ജീന്‍സിന്റെ അര ഭാഗത്ത് പ്രത്യേകം തയാറാക്കിയ അറയിലാണ് ഇവര്‍ സ്വര്‍ണം കടത്തിയത്.

കരിപ്പൂരില്‍ ഇന്ന് മറ്റൊരു കേസില്‍ മൂന്നുകിലോ സ്വര്‍ണം പിടികൂടിയിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം തിരുവനന്തപുരത്തേക്ക് കടത്താനായിരുന്നു നീക്കം എന്നാണ് സൂചന. രണ്ട് കേസുകളിലുമായി നാലുകിലോ സ്വര്‍ണമാണ് ഇന്ന് കരിപ്പൂരില്‍ പിടികൂടിയത്.

Story Highlights Four kg of gold seized at Karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top