Advertisement

കോട്ടയത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ ഏഴ് പേർക്ക് രോഗം

July 12, 2020
Google News 2 minutes Read
covid

കോട്ടയം ജില്ലയിൽ സമ്പർക്കം മുഖേന ഏഴ് പേർക്ക് കൂടി കൊവിഡ് ബാധിച്ചു. പത്തനംതിട്ടയിൽ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതിൽ അഞ്ച് പേർ. ഇവർ ഉൾപ്പെടെ ജില്ലയിൽ 12 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ പത്തനംതിട്ട സ്വദേശിയാണ്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ(33),മകൻ (4), സഹോദരൻ (34), ഭാര്യാമാതാവ്(65), ഭാര്യാസഹോദരൻ(38) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റിവായത്. ഭാര്യയും മകനും സഹോദരനും മണർകാട് മാലത്തും ഭാര്യാമാതാവും ഭാര്യാ സഹോദരനും എഴുമാന്തുരുത്തിലുമാണ് താമസിക്കുന്നത്. റാന്നി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ബന്ധുക്കളായ നാല് പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച സ്വകാര്യ കമ്പനി ജീവനക്കാരൻറെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉദയനാപുരം സ്വദേശി(25)യുടെ പരിശോധനാ ഫലവും പോസിറ്റീവായി. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. പള്ളിക്കത്തോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി(34)ക്കും വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്ന് കരുതപ്പെടുന്നു.

രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെ വിവരം താഴെ,

  1. അബുദാബിയിൽ നിന്നും ജൂൺ 29ന് എത്തി നാലുകോടിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാഴപ്പള്ളി മടുക്കുംമൂട് സ്വദേശി(42). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
  2. കുവൈറ്റിൽ നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി(38). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
  3. മുംബൈയിൽ നിന്ന് ട്രെയിനിൽ ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(45). യുകെയിൽനിന്ന് ജൂൺ 23ന് മുംബൈയിൽ എത്തിയ ശേഷം ഏഴ് ദിവസം അവിടെ ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. മുംബൈയിൽ നടത്തിയ സാമ്പിൾ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
  4. ചെന്നൈയിൽ നിന്നും ജൂലൈ 10ന് ബസിൽ എത്തി മാടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിൽ ഹോം ക്വാറന്റിീനിൽ കഴിഞ്ഞിരുന്ന തിരുവല്ല നെടുമ്പുറം സ്വദേശി(48). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  5. ഉത്തർപ്രദേശിൽ നിന്നും ജൂൺ 25ന് ട്രെയിനിൽ എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സ്വദേശി(35). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഒപ്പം യാത്ര ചെയ്ത് എത്തിയ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.

മസ്‌ക്കറ്റിൽ നിന്നെത്തി ജൂൺ 30ന് രോഗം സ്ഥിരീകരിച്ച തെള്ളകം സ്വദേശി(38) രോഗമുക്തനായി ആശുപത്രി വിട്ടു. നിലവിൽ ജില്ലയിൽ 145 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ ആകെ 328 പേർക്ക് രോഗം ബാധിച്ചു. 183 രോഗമുക്തരായി.

കോട്ടയം ജനറൽ ആശുപത്രി-33, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി -30, മുട്ടമ്പലം ഗവൺമെൻറ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-31, പാലാ ജനറൽ ആശുപത്രി- 27, , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-20, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കൽ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

Story Highlights covid, kottyam, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here