സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തില്‍

ബംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. രണ്ട് വാഹനങ്ങളിലായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിക്കുന്നത്. ഇതില്‍ ഒരു വാഹനം പഞ്ചറായതിനെ തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ വച്ച് ഒരു വാഹനം മാറ്റി. ഉച്ചയോടെ സംഘം കൊച്ചിയിലെത്തും.
അതേസമയം, കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി പുറപ്പെട്ട എന്‍ഐഎ സംഘം ഉച്ചയോടെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തും. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എന്‍ഐഎ സംഘമാണ് പ്രതികളുമായി കൊച്ചിയിലേക്ക് വരുന്നത്.
പ്രതികളെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായ ബംഗളൂരുവില്‍ നിന്ന് പിടികൂടിയതിനാല്‍ ഇവരെ ക്വാറന്റീന്‍ ചെയ്യണ്ടേി വരും. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വാളയാര്‍ മുതല്‍ കൊച്ചി വരെ കേരളാ പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയില്‍ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.
Story Highlights – NIA , Kerala, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here