Advertisement

കോട്ടയം ജില്ലയില്‍ പത്ത് പേര്‍ക്കു കൂടി കൊവിഡ്; ആകെ ചികിത്സയിലുള്ളത് 141 രോഗികള്‍

July 13, 2020
Google News 2 minutes Read
corona

കോട്ടയം ജില്ലയില്‍ പത്തു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ ചെന്നൈയില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേര്‍ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന ബന്ധുക്കളാണ്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ 12 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. 12 പേരാണ് ജില്ലയില്‍ തിങ്കളാഴ്ച രോഗമുക്തി നേടിയത്. കോട്ടയം ജില്ലക്കാരായ 141 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-34, കോട്ടയം ജനറല്‍ ആശുപത്രി-32, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി- 24, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-24, പാലാ ജനറല്‍ ആശുപത്രി- 23, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവര്‍

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ ഭാര്യാ സഹോദരന്റെ മകന്‍(6) (കാരാപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവിന് നേരത്തെ രോഗം ബാധിച്ചിരുന്നു), പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ ഭാര്യാപിതാവ് (75), (എഴുമാന്തുരുത്ത് സ്വദേശിയാണ് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും നേരത്തെ രോഗം ബാധിച്ചിരുന്നു), പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനായ തിരുവാര്‍പ്പ് സ്വദേശി(27)( പാലായിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ ജൂണ്‍ 17 വരെ നോഡല്‍ ഓഫീസര്‍ ആയി ജോലി ചെയ്തിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ദുബായില്‍നിന്ന് ജൂണ്‍ 30ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (42), സൗദി അറബ്യയില്‍നിന്ന് ജൂലൈ മൂന്നിന് എത്തി പാലായിലെ നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കിടങ്ങൂര്‍ സ്വദേശി (30), ഖത്തറില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (39), ദുബായില്‍നിന്ന് ജൂലൈ രണ്ടിന് എത്തി കുമരകത്തെ നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (30), ദുബായില്‍നിന്ന് ജൂണ്‍ 29ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി (30), ചെന്നൈയില്‍നിന്ന് ജൂലൈ മൂന്നിന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി (35), ചെന്നൈയില്‍ നിന്ന് ജൂലൈ രണ്ടിനു എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കൂരോപ്പട കോത്തല സ്വദേശി (14) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

രോഗമുക്തി നേടിയവര്‍

  1. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച വേളൂര്‍ സ്വദേശി (34)
  2. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച ഇത്തിത്താനം സ്വദേശി (34)
  3. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് ആനിക്കാട് സ്വദേശി (34)
  4. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി (46 )
  5. ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിനി (29)
  6. ഷാര്‍ജയില്‍നിന്ന് എത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (27)
  7. മുംബൈയില്‍ നിന്ന് എത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (12 )
  8. മുംബൈയില്‍ നിന്ന് എത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനി (62)
  9. ഡല്‍ഹിയില്‍ നിന്ന് എത്തി ജൂലൈ അഞ്ചിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി (40)
  10. രോഗമുക്തനായ എരുമേലി സ്വദേശിയുടെ ഭാര്യ (36)
  11. രോഗമുക്തരായ എരുമേലി സ്വദേശികളുടെ മകള്‍(3)
  12. മധ്യപ്രദേശില്‍ നിന്ന് എത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശി (32).

Story Highlights covid19, coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here