ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ആലപ്പുഴയിൽ; ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 119 പേർക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ആലപ്പുഴ ജില്ലയിൽ. ആലപ്പുഴയിൽ
119 പേർക്കണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്.

ഇരുപത്തിയേഴ് പേർ വിദേശത്തുനിന്നും ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആലപ്പുഴയിൽ ആകെ 507 പേർ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവർ 256.

സംസ്ഥാനത്ത് ഇന്ന് ആകെ 449 പേർക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 64 പേർക്കും രോഗം കണ്ടെത്തി. സമ്പർക്കത്തിലൂടെ രോഗം പടർന്നത് 144 പേർക്കാണ്. ഉറവിടം അറിയാത്ത പതിനെട്ട് കേസുകളുണ്ട്. ആലപ്പുഴയെ കൂടാതെ തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂർ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂർ 9, കാസർഗോഡ് 9, ഇടുക്കി 4 എന്നിങ്ങനെയാണ് മറ്റ് ജില്ലാ കണക്കുകൾ.

Story Highlights Corona Virus, Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top