Advertisement

‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’; അരുൺകുമാർ

2 hours ago
Google News 2 minutes Read

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്നു മകൻ അരുൺകുമാർ. വി എസ് അപകടനില തരണം ചെയ്ത് തിരിച്ചു വരുമെന്നും അരുൺകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി അരുൺകുമാർ പറഞ്ഞു.

വിവിധ സ്‌പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു എന്ന് എസ്‌യുടി ഹോസ്പിറ്റൽ വ്യക്തമാക്കിയിരുന്നു. നൂറ്റിയൊന്ന് വയസ് പിന്നിട്ട വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: ‘ഇത് എന്റെ മാത്രമല്ല;എല്ലാ ഇന്ത്യക്കാരുടെയും യാത്രയാണ്; പ്രധാനമന്ത്രിക്കും 140 കോടി ജനങ്ങള്‍ക്കും നന്ദി’; ശുഭാംശു ശുക്ല

വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.

Story Highlights : Arun Kumar about VS Achuthanandan’s health condition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here