എറണാകുളത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് ; അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

എറണാകുളം ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 പേര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലുവ, ചെല്ലാനം പ്രദേശങ്ങളില്‍ ഇന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തീവ്ര വ്യാപന മേഖലയായ ചെല്ലാനത് ഇന്ന് മുതല്‍ ജൂലൈ 23 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. പ്രദേശത്തേക്ക് ആരോഗ്യ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍, പൊലീസ് എന്നിവരടങ്ങിയ റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 12 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി.
മുംബൈയില്‍ നിന്ന് കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി, ബംഗളൂരുവില്‍ നിന്ന് കൊച്ചി വിമാനത്തില്‍ വന്ന 24 വയസുള്ള നായരമ്പലം സ്വദേശി, ബംഗളൂരുവില്‍ നിന്നും വിമാനമാര്‍ഗം എത്തിയ 23 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ചെന്നൈയില്‍ നിന്ന് കൊച്ചി വിമാനത്തിലെത്തിലയ 28 വയസുള്ള ചെന്നൈ സ്വദേശി, മുംബൈയില്‍ നിന്ന് കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള കപ്പല്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി, മുംബൈയില്‍ നിന്ന് കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി,
ഹൈദരാബാദ് കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനി ജീവനക്കാരനായ ബിഹാര്‍ സ്വദേശി, ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 21 വയസുള്ള പള്ളിപ്പുറം സ്വദേശി, ഡല്‍ഹിയില്‍ നിന്ന് കൊച്ചി വിമാനത്തിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ 25 വയസുള്ള ഉത്തര്‍പ്രദേശ് സ്വദേശി,
ഡല്‍ഹിയില്‍ നിന്ന് കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡല്‍ഹി സ്വദേശി എന്നിവരാണ് ജില്ലയില്‍ ഇന്ന് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.
ആറു വയസുള്ള എടത്തല സ്വദേശിയായ കുട്ടി (കുട്ടിയുടെ അമ്മയ്ക്കും , സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു), ജൂലയ് ഏഴിന് രോഗം സ്ഥിരീകരിച്ച ആലുവ മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂര്‍ണിക്കര സ്വദേശിയുടെ നാല് വയസുള്ള (കാക്കനാട് താമസിക്കുന്ന) മകള്‍, ജുലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 25 വയസുള്ള ചെല്ലാനം സ്വദേശി,
ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 29 വയസുള്ള ആലങ്ങാട് സ്വദേശി, 21 വയസുള്ള ആലങ്ങാട് സ്വദേശിനി( കിടപ്പ് രോഗിയാണ്,സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു) എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights – covid19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here