കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ നാലിൽ മൂന്ന് ശതമാനവും പുരുഷന്മാർ

kerala covid male female

കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പുരുഷന്മാർ. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരിൽ 73.4% പേർ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതൽ പേർക്കും രോഗലക്ഷണം തൊണ്ടവേദനയെന്നും റിപ്പോർട്ടിലുണ്ട്.

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ച് പഠന റിപ്പോർട്ട് വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ആദ്യം സ്ഥിരീകരിച്ച 500 പേരിലായിരുന്നു പഠനം. 71.2% ശതമാനം രോഗികളും പതിനൊന്നിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരാണ്. 10 വയസിനു താഴെ 4.4% വും. മരണ നിരക്ക് 0.6 ശതമാനത്തിനടുത്തു മാത്രം. കൂടുതൽ പേർക്കും രോഗലക്ഷണം തൊണ്ട വേദനയാണ്. ചുമയും പനിയുമാണ് തൊട്ടു പിന്നിൽ. പത്തു ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു. രോഗബാധിതരിൽ 42 ശതമാനത്തിന് രോഗലക്ഷണമുണ്ടായിരുന്നില്ല. 58 ശതമാനം പേർക്ക് രോഗലക്ഷണം പ്രകടമായിരുന്നു. ഗുരുതര രോഗലക്ഷണമുള്ളവർ 4 ശതമാനത്തിനടുത്തു മാത്രം.

Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 500 കൊവിഡ് മരണങ്ങൾ

12.17 ശതമാനത്തോളം ആൾക്കാർക്ക് മറ്റ് രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ ഉണ്ടായിരുന്നു. രോഗലക്ഷണം കണ്ടതുമുതൽ ചികിത്സ ആരംഭിക്കാൻ എടുത്ത സമയദൈർഘ്യം 3 ദിവസത്തിൽ താഴെയാണ്. ആർ ടി പി സി ആർ നെഗറ്റീവ് ആകുവാൻ എടുത്തത് ഏതാണ്ട് 13 ദിവസവും ആശുപത്രിയിൽ കിടക്കേണ്ടി വന്നത് 14 ദിവസവും ആണെന്ന് കണ്ടെത്തി. ഐസിയു വേണ്ടി വന്നത് ഒരു ശതമാനം രോഗികൾക്ക് മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്.

Story Highlights kerala covid male and female ratio

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top