പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം; സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസം അനാവശ്യം- മുഖ്യമന്ത്രി

സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്ന പ്രതിപക്ഷത്തിന്റെ നടപടി അനാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നേതൃത്വം തീരുമാനം എടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നല്ല വേഗതയിലാണ് അന്വേഷണം പുരോഗമിക്കുന്നത്, എന്തിനാണ് വേവലാതിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്‍ഐഎ രാജ്യത്തെ തന്നെ മികച്ച അന്വേഷണ ഏജന്‍സിയാണ്. കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല. സ്പീക്കറെ അനാവശ്യ വിവാദത്തില്‍ ഉള്‍പ്പെടുത്തുകയാണ്. മാസങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്തിനാണ് അവിശ്വാസം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Also : സംസ്ഥാനത്ത് കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി ശക്തമാകുന്നു: മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകള്‍വച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാണ് വേവലാതിപ്പെടുന്നത്. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ല. അന്വേഷണ ഏജന്‍സി രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ ഏജന്‍സികളിലൊന്നാണ്. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കില്ല. എന്‍ഐഎ അന്വേഷണത്തിന്
എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണ ഗതിയില്‍ സ്പീക്കര്‍ എന്നത് ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ആളല്ല. സ്പീക്കറെ അനാവശ്യമായി വിവാദങ്ങളില്‍ പെടുത്തുകയാണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ക്ഷണിച്ച്, മാസങ്ങള്‍ക്ക് മുന്‍പ് ആ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് പ്രശ്‌നം. അന്ന് ഈ പറയുന്ന പ്രതികള്‍ ഇത്തരത്തിലുള്ള സംഭവത്തില്‍ പങ്കുള്ള ആളുകളാണെന്ന് ആര്‍ക്കും അറിയില്ല. ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെട്ട ആളുകളും അല്ല. വിവാദങ്ങളില്ലാത്ത സമയത്ത് പങ്കെടുത്ത ചടങ്ങിന്റെ പേരില്‍ അവിശ്വാസം കൊണ്ടുവരന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Story Highlights – motion against Speaker is Unnecessary; CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here