സംസ്ഥാനത്ത് ഏഴു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 223

HOTSPOT

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഏഴു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ പോരുവഴി (കണ്ടെയ്ന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), നെടുമ്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂര്‍ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂര്‍ ജില്ലയിലെ കന്റോണ്‍മെന്റ് ബോര്‍ഡ് (2, 3), ഇടുക്കി ജില്ലയിലെ രാജക്കാട് (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം ആറുപ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് (3, 5, 7, 33, 34), കൊല്ലം ജില്ലയിലെ മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി (5 സബ് വാര്‍ഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 223 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Story Highlights Seven more hotspots in the state; Total 223

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top