യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്വർണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് യോഗം ചേരുന്നത്. വിഷയത്തിൽ തുടർ രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകലാണ് മുഖ്യ അജണ്ട.

മാത്രമല്ല, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. പൊലീസ് എഫ്‌ഐആർ ഇട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെ ഇന്നത്തെ മുന്നണി യോഗം ചർച്ച ചെയ്യും. രാവിലെ 10 മണിക്ക് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

Story Highlights UDF committee, meeting , Thiruvananthapuram today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top