രാജ്യത്ത് ഒൻപത് ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 553 മരണം

553 reported dead within 24 hours

രാജ്യത്ത് കൊവിഡ് കേസുകൾ ഒൻപത് ലക്ഷം കടന്നു. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 906752 ആയി. 23,727 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 571,459 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 3,11,565 ആയി.

തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ 28000 കടന്നത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 24 മണിക്കൂറിനിടെ 28,498 പോസിറ്റീവ് കേസുകളും 553 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 14809 പോസിറ്റീവ് കേസുകളാണുണ്ടായത്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 166-ാം ദിവസമാണ് രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്തെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷം കടന്നത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് പോസിറ്റീവ് കേസുകൾ എട്ട് ലക്ഷത്തിൽ നിന്ന് ഒൻപത് ലക്ഷം കടന്നത്.

രോഗമുക്തി നിരക്ക് വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം പകരുന്നത്. രോഗമുക്തി നിരക്ക് 63.02 ശതമാനമായി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 17,989 പേർ രോഗമുക്തരായി. ആകെ 1,20,92,503 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,86,247 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.

Story Highlights 553 reported dead within 24 hours india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top