പഞ്ചാബിൽ മന്ത്രിക്ക് കൊവിഡ്

Punjab minister covid

പഞ്ചാബിലെ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ത്രിപത് രജിന്ദർ സിംഗിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ വികസന വകുപ്പ് മന്ത്രിയാണ്.

Read Also : സച്ചിൻ പൈലറ്റ് കുതിര കച്ചവടത്തിന് ശ്രമിച്ചുവെന്ന് അശോക് ഗെഹ്‌ലോട്ട്; ഗവർണറെ കണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

ശനിയാഴ്ച മന്ത്രി കൊവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഗ്രാമീണ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ മന്ത്രി ക്വാറന്റീനിലായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മന്ത്രിക്ക് രോഗം വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ചു.

Story Highlights punjab, covid, minister tript rajinder singh bajwa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top