ശിവശങ്കറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കും; സ്വപ്നയെ ജലീൽ വിളിച്ചതിലും പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സർക്കാർ ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യത്തക്ക വിധമുള്ള തെളിവുകൾ ഇപ്പോള്‍ ഇല്ല. അഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതി ഇക്കാര്യം അന്വേഷിക്കും. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിയെന്നത് വാസ്തവ വിരുദ്ധമാണ്. റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ഇവയെല്ലാം മെനഞ്ഞെടുത്ത കഥകൾ മാത്രമാണെന്നും മുഖ്യമന്ത്രി.
കൂടാതെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ ടി ജലീലിനെ ഫോണിൽ വിളിച്ചതിലും മുഖ്യമന്ത്രി പ്രതികരിച്ചു. ജലീൽ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചിട്ടില്ല. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം: കെ ടി ജലീൽ
വസ്തുതാപരമായ വീഴ്ചകൾ ശിവശങ്കറിന്റെ ഭാഗത്ത് ഉണ്ടെന്ന് വന്നാൽ അപ്പോൾ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ അന്വേഷണം നടക്കട്ടെ. ഫോണിലുള്ള ബന്ധപ്പെടലിനെ പറ്റി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തന്നെ അന്വേഷിക്കും. സ്വപ്നയ്ക്കതിരായ ഇൻറലിജൻസ് റിപ്പോർട്ടിനെ പറ്റിയുള്ള വാർത്ത മറ്റൊരു കഥ മാത്രമാണ്. നിങ്ങൾ പറയുന്ന കഥയിൽ വസ്തുതയുണ്ടെങ്കിൽ കൊണ്ടുവരുവെന്നും ഒരാളെ സസ്‌പെൻഡ് ചെയ്യാൻ വസ്തുത വേണമെന്നും മുഖ്യമന്ത്രി. അങ്ങനെ വസ്തുത ഉണ്ടായിട്ടില്ല. നാളെ ഉണ്ടായാൽ അപ്പോൾ പരിഗണിക്കാം.
ബന്ധുവാണെന്ന് ശിവശങ്കർ സ്വപ്നയെ പരിചയപ്പെടുത്തിയതിനെ പറ്റി തനിക്ക് അറിഞ്ഞു കൂടെന്നും എന്തിനാണ് അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ചോദ്യം. വഴി തെറ്റിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണം നടക്കുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് വർധിക്കും. അത് ആരുടേതെന്ന് കണ്ടറിയാമെന്നും മുഖ്യമന്ത്രി.
Story Highlights – swapna suresh, shivashankar, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here