സൂര്യ വെബ് സീരീസിൽ അഭിനയിക്കുന്നു; മണിരത്നം നിർമിക്കുമെന്ന് റിപ്പോർട്ട്

തമിഴ് നടൻ സൂര്യ വെബ് സീരീസിൽ അഭിനയിക്കുന്നു എന്ന് റിപ്പോർട്ട്. വിഖ്യാത സംവിധായകൻ മണിരത്നമാവും സീരീസ് നിർമിക്കുക. നവരസ എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ വ്യത്യസ്തമായ 9 കഥകളാവും ഉണ്ടാവുക. 9 വ്യത്യസ്ത ആളുകളാവും സംവിധാനം ചെയ്യുന്ന സീരീ സിൻ്റെ ഒരു എപ്പിസോഡിലാവും സൂര്യ അഭിനയിക്കുക.
അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് തുടങ്ങി ഒട്ടേറെ താരങ്ങൾ സീരീസിൽ വേഷമിടും. 180 എന്ന സിനിമ ഒരുക്കിയ ജയേന്ദ്ര പഞ്ചപകേശനാവും സൂര്യ അഭിനയിക്കുന്ന എപ്പിസോഡ് സംവിധാനം ചെയ്യുക. നിലവിൽ സീരീസിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.
Read Also : നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കറ്ററി’യിൽ ഷാരുഖ് ഖാനും സൂര്യയും
അതേ സമയം, മുൻ എഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററിയിൽ ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും വേഷമിടുന്നു. നമ്പി നാരായണനായി വേഷമിടുന്നത് ആർ മാധവൻ ആണ്. ആർ മാധവനും പ്രജേഷ് സെന്നും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വർഗീസ് മൂലനാണ്.
റോക്കറ്ററിയിൽ ഷാരുഖ് ഖാൻ, സൂര്യ എന്നിവർ ചേരുന്നത് സിനിമാ മേഖലയിൽ പുതിയ ഉണർവുണ്ടാക്കിയിരിക്കുകയാണ്. ഈ ചിത്രം കൂടാതെ അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും ഷാരൂഖ് വേഷമിടുന്നുണ്ട്. കൊവിഡ്- ലോക്ക്ഡൗണിന് ശേഷം ചിത്രത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
നമ്പി നാരായണിന്റെ 27 മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് ‘റോക്കറ്ററി’ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലായാണ് മാധവൻ എത്തുന്നത്.
Story Highlights – Suriya teams up with Mani Ratnam for a web series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here