നീരജ് മാധവിന്റെ വെബ് സീരീസ് ‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’

വിഷ്ണു ജി രാഘവന്റെ സംവിധാനത്തിൽ നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്ന ലവ് അണ്ടർ കോൺസ്ട്രക്ഷന്റെ ട്രെയ്ലർ പുറത്ത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയുന്ന സീരീസിൽ നീരജ് മാധവിന്റെ നായികയാകുന്നത് ഗൗരി കിഷൻ ആണ്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ, സ്വന്തമായൊരു വീട് പണിയാനുള്ള ശ്രമവും, പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങാൻ ഉള്ള തത്രപ്പാടുകളും ആണ് സീരീസിന്റെ പ്രമേയം എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന സീരീസിൽ നീരജ് മാധവിനും ഗൗരി കിഷനും ഒപ്പം അജു വർഗീസ്, ആനന്ദ് മന്മഥൻ, ആൻ സലിം, ഗംഗ മീര, കിരൺ പീതാംബരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കോർട്ട്റൂം ഡ്രാമ ‘വാശി’ക്കു ശേഷം വിഷ്ണു ജി രാഘവൻ സംവിധാനം ചെയ്യുന്ന സീരീസ് എന്ന പ്രത്യേകതയും ലവ് അണ്ടർ കൺസ്ട്രക്ഷന് ഉണ്ട്.
ഇതിനു മുൻപ് ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്ത മലയാളം സീരീസ് ‘1000 ബേബീസിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളത്തിൽ സ്ട്രീം ചെയ്യുന്ന 5 ആമത്തെ ഒറിജിനൽ സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന സീരീസിന്റെ സംഗീത സംവിധാനം ഗോപി സുന്ദറും, എഡിറ്റിങ് അർജു ബെന്നും കൈകാര്യം ചെയ്യുന്നു.

Story Highlights : Disney+ Hotstar’s Malayalam web series ‘Love Under Construction’ trailer is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here